QatarUncategorized

വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റീൻ തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: പ്രതിഷേധങ്ങൾ ഫലം കണ്ടില്ല, വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ 7 ദിന ഹോം ക്വാറന്റീൻ ഇന്നലെ മുതൽ ആരംഭിച്ചു. 7 ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആർട്ടിപിസിആർ പരിശോധന നടത്തി ഫലം എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ ഉൾപ്പെടെയാണ് സർക്കാർ നിർദ്ദേശം. 

യാത്രക്ക് മുൻപ് സെൽഫ് ഡിക്ലറേഷൻ ഫോമും 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധന ഫലവും എയർസുവിധ (https://www.newdelhiairport.in/airsuvidha/apho-registration) യിൽ അപ്ലോഡ് ചെയ്യണം. പിസിആർ പരിശോധന ഫലം കയ്യിൽ കരുതണം. എന്നാൽ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന ആവശ്യമില്ല. 

വിമാനത്താവളത്തിലെത്തിയാൽ റാൻഡം ആയി തിരഞ്ഞെടുക്കുന്ന 2% യാത്രക്കാരെ പിസിആർ പരിശോധനക്ക് വിധേയമാക്കും. കേരളത്തിൽ 20% വരെ യാത്രക്കാരെ പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നെഗറ്റീവായാലും 7 ദിന ഹോം ക്വാറന്റീൻ വേണം. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് ഫലം എയർസുവിധയിൽ ചേർക്കണം. നെഗറ്റീവ് ആയാലും പിന്നെയും 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.

പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിൽ കഴിയണം. ഫലം ഒമിക്രോണ് ജനിതക പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button