Qatar

അറബ് ഇസ്ലാമിക് ഉച്ചകോടി: മന്ത്രിതല തയ്യാറെടുപ്പ് യോഗം ദോഹയിൽ ചേർന്നു

തിങ്കളാഴ്ച നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ തയ്യാറെടുപ്പ് മന്ത്രിതല യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറബ് ലീഗിലെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെയും (ഒഐസി) അംഗരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും മറ്റു ഉന്നതരും പങ്കെടുത്തു.

സെപ്റ്റംബർ 9 ന് ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന യോഗം പരിഗണിക്കും. ഇത് ദോഹയിലെ നിരവധി ഹമാസ് പ്രസ്ഥാന നേതാക്കളുടെ താമസസ്ഥലമായ റെസിഡൻഷ്യൽ കെട്ടിടങ്ങളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സേന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button