Qatar
അമീർ വേദിയിലെത്തി; അറബ് ഇസ്ലാമിക ഉച്ചകോടി തുടങ്ങി

ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ആരംഭിക്കുന്നു. ദോഹ സമയം വൈകുന്നേരം 4 മണിയോടെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടി നടക്കുന്ന വേദിയിലെത്തി. കൂടാതെ ജിസിസിയിലെയും അറബ്, ഇസ്ലാമിക ലോകത്തെയും വിവിധ രാഷ്ട്രത്തലവന്മാരും ഉന്നതരും ദോഹയിലെ വേദിയിൽ ഉണ്ട്.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിന് ശേഷം അറബ് ലോകം കൈക്കൊള്ളുന്ന സംയുക്ത പ്രതികരണത്തിനായാണ് ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ആരംഭിക്കുന്നത്.