ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ എല്ലാ വോളണ്ടിയർമാരെയും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്വാഗതം ചെയ്തു, അവർക്കും മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും മികച്ച അനുഭവം ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
“2022-ലെ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ എല്ലാ സന്നദ്ധപ്രവർത്തകരെയും ഞാൻ സ്വാഗതം ചെയ്യുന്നു, അവർക്കും നമ്മുടെ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും സമ്പന്നതയും സഹിഷ്ണുതയും കണ്ടെത്തുന്ന ഒരു അതുല്യമായ അനുഭവം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു,” അമീർ ട്വീറ്റ് ചെയ്തു.
നമ്മുടെ അറബ് സംസ്കാരവും വിവിധ സംസ്കാരങ്ങളുമായും ജനങ്ങളുമായും ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമ്മിക്കാനുള്ള വ്യഗ്രത.. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിതെന്ന് അമീർ പറഞ്ഞു.
Volunteer.fifa.com ലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് 2022 ഒക്ടോബർ 1-ന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും വേണം – അറബിക് ഭാഷാ പ്രവീണ്യവും ഒരു മികവാണ്. മുൻ പരിചയം ആവശ്യമില്ല.
കൂടാതെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർക്ക് അവരുടെ ഷിഫ്റ്റ് സമയത്ത് ഭക്ഷണത്തോടൊപ്പം ഒരു ലിമിറ്റഡ് എഡിഷൻ അഡിഡാസ് യൂണിഫോമും പൊതുഗതാഗതത്തിലേക്കുള്ള സൗജന്യ പ്രവേശനവും ലഭിക്കും.
FIFA ലോകകപ്പ് ഖത്തർ 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കും, എന്നാൽ ചില വോളണ്ടിയർ റോളുകൾ ഒക്ടോബർ 1 മുതൽ ആരംഭിക്കും.