ഇന്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ സന്ദർശിച്ച് അമീർ, ശ്രദ്ധ നേടി ഇന്ത്യയുടെ പവലിയനും
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി 2025 ഫെബ്രുവരി 6, വ്യാഴാഴ്ച്ച കത്താറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന 12-ആമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനം (അഗ്രിറ്റ്ക്യു 2025) സന്ദർശിച്ചു.
വിവിധ രാജ്യങ്ങളും സംഘടനകളും ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശിപ്പിച്ച പ്രദർശന ഹാളുകളെക്കുറിച്ചും പവലിയനുകളെക്കുറിച്ചും അമീർ സന്ദർശന വേളയിൽ മനസ്സിലാക്കി. ഖത്തറിൻ്റെ ദീർഘകാല വികസന പദ്ധതിയുടെ (ഖത്തർ നാഷണൽ വിഷൻ 2030) പ്രധാന ഭാഗമായ കാർഷിക ഉൽപ്പാദനം മെച്ചപ്പെടുത്തൽ, ജലം സംരക്ഷിക്കൽ, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു.
ഈ വർഷത്തെ പ്രദർശനത്തിലെ വിശിഷ്ടാതിഥിയായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ പവലിയനും അമീർ സന്ദർശിച്ചു. സന്ദർശന വേളയിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയുടെ പവലിയനും പ്രദർശനത്തിലുണ്ട്. ഹൈഡ്രോപോണിക്‌സ്, അക്വാകൾച്ചർ, ഡ്രോണുകളുടെ ഉപയോഗം എന്നിവയുൾപ്പെടെ കൃഷിയിലെ സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ മികവാണ് പ്രദർശനത്തിൽ കാണിക്കുന്നത്. അംബാസിഡർ വിപുൽ ആണ് ഇന്ത്യയുടെ പവലിയൻ ഉദ്ഘാടനം ചെയ്‌തത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx