‘വാളെടുത്ത്’ അമീർ; ദേശീയ ദിന ‘അർദ’ കൊണ്ടാടി

ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഇന്ന് ലുസൈൽ പാലസ് അങ്കണത്തിൽ നടന്ന ‘അർദ’യിൽ (പരമ്പരാഗത വാൾ നൃത്തം) അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു.

പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, അമീർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി തുടങ്ങി നിരവധി പ്രമുഖരും അർദയിൽ പങ്കെടുത്തു.

ഖത്തറിൽ ബെഡൂയിൻ ഗോത്രങ്ങൾ പ്രബലമായിരുന്ന കാലഘട്ടം മുതലുള്ളതും യുദ്ധത്തിനോ പോരാട്ടത്തിനോ തൊട്ടുമുമ്പ് അവതരിപ്പിച്ചിരുന്നതുമായ വാൾ കൊണ്ടുള്ള അഭ്യാസമാണ് അർദ. രാജ്യത്തിന്റെ പോരാട്ട സ്‌മൃതികൾ ഉണർത്തി ഇന്ന് ആഘോഷ വേളകളിൽ ആചരിച്ചു വരുന്നു.

രാഷ്ട്രത്തലവന്മാരും പ്രഗത്ഭരും ഉന്നതരുമായ നിരവധി പേരും സൗഹൃദ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും അർദ വീക്ഷിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version