Qatar

കാലാവസ്‌ഥ വ്യതിയാനം ചെറുക്കുന്നതിൽ ഖത്തർ സജീവ പങ്കാളി: ദുബായ് ക്ലൈമറ്റ് കൺവെൻഷനിൽ അമീർ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂലവും അപകടകരവുമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത രാജ്യം തുടർന്നും മാനിക്കുമെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് ഖത്തറെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു.

ഇന്ന് ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടന്ന COP28 (Framework Convention on Climate Change) UN കോൺഫറൻസിൽ പങ്കെടുത്ത ശേഷം എക്സിലായിരുന്നു അമീറിന്റെ പ്രസ്താവന. തന്റെ സഹോദരൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി പറയുന്നതായും അമീർ പോസ്റ്റിൽ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ ഖത്തറിന്റെ സജീവമായ പങ്കാളിത്തം ഊന്നിപ്പറഞ്ഞ അമീർ, കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് രാജ്യം തുടരുമെന്നും കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button