Qatar

കേരളത്തിൽ നിന്നൊരു വിമാനക്കമ്പനി; അൽ ഹിന്ദ് എയർ ഉടൻ

ട്രാവൽ ആൻഡ് ടൂർ മാനേജ്മെന്റ് രംഗത്ത് ഏഷ്യയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള കേരള ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. കമ്പനി ഇന്ത്യയിൽ ഒരു പുതിയ എയർലൈൻ ഓപ്പറേറ്റർ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അൽ ഹിന്ദ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയം NOC നൽകി.

ലഭ്യമായ വിവരങ്ങൾ പ്രകാരം, അൽ ഹിന്ദ് എയർ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ എയർലൈൻ ഒരു റീജിയണൽ കമ്മ്യൂട്ടർ എയർലൈൻ ആയിരിക്കും. തുടക്കത്തിൽ മൂന്ന് ATR 72–600 മോഡൽ വിമാനങ്ങളാണ് ഫ്ലീറ്റിൽ ഉൾപ്പെടുക. കാര്യക്ഷമവും വിശ്വാസ്യതയുള്ള ആഭ്യന്തര വിമാന സർവീസുകൾ നൽകുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആഭ്യന്തര സർവീസുകൾ ശക്തിപ്പെടുത്തിയതിന് ശേഷം, ഉയർന്നുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര റൂട്ടുകളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.

അൽഹിന്ദ് എയറിന്റെ മാതൃസ്ഥാപനമായ അൽഹിന്ദ് ഗ്രൂപ്പിന് യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, കുവൈത്ത് എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഓഫിസുകളുണ്ട്. ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് ട്രാവൽ ആൻഡ് ടൂർ മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് അൽഹിന്ദ് ഗ്രൂപ്പ്.

Related Articles

Back to top button