നമ്മുടെ സമൂഹം ഇത്തരം തെറ്റിദ്ധാരണകളാൽ സജീവമാണ്. ഇത് തന്നെയാണ് ഇന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയും.
പൊതുവായി ഉള്ള ചില തെറ്റിദ്ധാരണകളും അതിന്റ വാസ്തവവും.
▶️ പ്രമേഹം ഒരിക്കൽ വന്നാൽ പിന്നീട് അത് ചികിൽസിച്ച് പൂർണമായും മാറ്റാൻ പറ്റുമോ..?
ഇല്ല, എന്നാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ ഘട്ടം ഘട്ടം ആയി കുറച്ച് ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ശീലമാക്കി ഉള്ള ചില രോഗിഗൾക്ക് മരുന്നുകൾ നിർത്താറുണ്ട്. എന്നാലും ഏറ്റവും കുറഞ്ഞത് മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും ഈ രോഗി പ്രമേഹം വീണ്ടും ചെക്ക് ചെയ്യണം.
▶️പ്രമേഹത്തിന്റെ ഗുളികകൾ കുടിച്ചാൽ കിഡ്നി രോഗം വരും എന്നുള്ളത് സത്യം ആണോ..?
അല്ല. ഗുളികകൾ കഴിച്ച് പ്രമേഹം നിയന്ത്രിച്ച് നിർത്തിയാൽ ഒരിക്കലും കിഡ്നി രോഗം വരില്ല, 20-30 വർഷമായി മരുന്നുകൾ കഴിക്കുന്ന നൂറ് കണക്കിന് രോഗികളെ ഞങ്ങൾ ആരോഗ്യ പ്രവർത്തകർ ദൈനം ദിനം കാണാറുണ്ട്.
മറിച്ച് മരുന്നുകൾ കൃത്യമായി കഴിക്കാതെ ഉള്ളവരിൽ ആണ് പ്രമേഹം കൂടി പിന്നീട് അത് വൃക്കയെ ബാധിച്ച് തുടങ്ങുന്നത്.
▶️ഇൻസുലിൻ ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് ജീവിതം കാലം മുഴുവൻ എടുക്കേണ്ടി വരുമോ..?
വേണ്ട. ഇൻസുലിൻ എന്നത് നമ്മുടെ ഏവരുടെയും ശരീരത്തിൽ ഉള്ള ഒരു ഹോർമോൺ മാത്രമാണ്, ചില പ്രമേഹ രോഗികകളിൽ ഗുളികകൾ വേണ്ടത്ര പ്രവർത്തിക്കാതെ വരുമ്പോൾ ഇവർക്ക് പുറത്ത് നിന്ന് ഇൻസുലിൻ കൊടുക്കേണ്ടതായിട്ട് വരും.
എന്നാൽ പിന്നീട് പ്രമേഹം നിയന്ത്രണ വിധേയമായാൽ ഇൻസുലിൻ ഡോസ് ഘട്ടം ഘട്ടം ആയി കുറച്ച് ചില രോഗികളിൽ ഡോക്ട്ടേഴ്‌സ് ഇൻസുലിൻ നിർത്താറുണ്ട്, തുടർന്നും കുറഞ്ഞ ഇടവേളകളിൽ പരിശോധനകൾ ആവശ്യമാണ്.
▶️പ്രഷർ രോഗത്തിന്റെ മരുന്നുകൾ നിർത്താൻ പറ്റുമോ..?
ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദത്തിന്റെ മറ്റൊരു പേര് തന്നെ “നിശബ്ദ കൊലയാളി” എന്നാണ്. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൃത്യമായി കഴിക്കണം, എന്നാൽ മുകളിൽ പറഞ്ഞ പോലെ മരുന്നിന്റെ ഡോസ് കുറച്ച് പ്രഷർ നിയന്ത്രിച്ച് പിന്നീട് ചില രോഗികളിൽ മരുന്ന് നിർത്താറുണ്ട്. പക്ഷേ ഇവരും കുറഞ്ഞ ഇടവേളകളിൽ BP ചെക്ക് ചെയ്ത് Normal ആണ് എന്ന് ഉറപ്പ് വരുത്തണം.
▶️ യൂറിക് ആസിടും കൊളസ്ട്രോളും പ്രഷറിന്റെയും പ്രമേഹത്തിന്റെയും അത്ര ഗൗരവത്തിൽ പേടിക്കേണ്ട രോഗമാണോ..?
അല്ല. ഇതിനെ കുറിച്ച് അനാവശ്യ ചിന്തകൾ ആവശ്യമില്ല, മരുന്നുകൾ വേണ്ടതാണെങ്കിൽ ചികിൽസിക്കുന്ന ഡോക്ടർ നൽകും.
▶️ എന്റെ കൊളസ്‌ട്രോൾ നോർമൽ ആയിരുന്നിട്ടും ഡോക്ടർ എന്തിനാണ് എനിക്ക് കൊളസ്‌ട്രോൾ ഗുളികകൾ നൽകിയത്..?
രോഗിയുടെ പ്രായം 40 വയസിന് മുകളിൽ, പ്രഷർ പ്രമേഹം, പുകവലി, രക്ഷിതാക്കൾക്ക് ഹൃദ്രോഗം എന്നിവ ഉണ്ടെങ്കിൽ ഹാർട്ട് അറ്റാക്കിനെ പ്രധിരോധിക്കാൻ കൊളസ്‌ട്രോൾ ഗുളികയും അത് പോലെ രക്തം കട്ട ആവാതിരിക്കാൻ ആസ്പിരിൻ ഗുളികയും നൽകാറുണ്ട്.
▶️സ്വയം ഡോക്ടർ ആവാതിരിക്കുക.
▶️സമൂഹത്തിൽ നിന്ന് ലഭിക്കുന്ന വിശ്വാസ യോഗ്യമല്ലാത്ത നിർദ്ദേശങ്ങൾ നിരസിക്കുക.
എഴുതിയത്, Nizar Cheruvath RN
Public Health Promoter
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG