
സമ്പൂർണമായും ഓയലും ഷുഗർ ഐറ്റംസുമെല്ലാം ഒഴിവാക്കി
100ഗ്രാം വൈറ്റ് റൈസും 180ഗ്രാം ചിക്കനും, പച്ചടി കിച്ചടി തോരൻ, അവിയൽ ,കാളൻ എന്നിവക്ക് പകരം മധുരക്കിഴങ്ങ്, എഗ്ഗ് വൈറ്റ്, പഴം, ഫ്രൂട്ട്സ്, നട്ട്സ്, എന്നിവയും പായസത്തിനു പകരം ഓട്സ് രസത്തിനു പകരം പ്രോടീൻ ഷേക്ക് എന്നിങ്ങനെ വ്യസ്തമായ രീതിയിൽ ആണ് ക്യാപ്റ്റനും മാനേജരുമായ സവാദിന്റെ നേതൃത്വത്തിൽ ഈഗിൾസ് ജിംലെ ട്രൈനേഴ്സും കസ്റ്റമേഴ്‌സും ചേർന്ന് സദ്യ ഒരുക്കിയത്. ഖത്തറികൾ ഉൾപ്പടെ വന്നവർക്കെല്ലാം ഒരു പുതിയ അനുഭവം തന്നെയായിരുന്നു. സദ്യക്ക് ശേഷം ഗെയിമുകളും കലാപരിപാടികളും അരങ്ങേറി.