ലോകകപ്പിനിടെ ഫാമിലി വിസിറ്റ് വിസ കാലാവധി തീരുന്നവർ എന്ത് ചെയ്യണം?
നവംബർ 1 മുതൽ ഖത്തറിൽ വിസിറ്റ് വിസകൾ തൽക്കാലികമായി അവസാനിക്കുകയാണ്. ഹയ്യ കാർഡിലൂടെ മാത്രമാണ് ഇനി ‘സന്ദർശക’ പ്രവേശനം സാധ്യമാവുക. എന്നാൽ ഇപ്പോൾ ഫാമിലി വിസിറ്റ് വിസയിൽ ഖത്തറിലുള്ളവരുടെ, വിസ കാലാവധി ഫിഫ ലോകകപ്പ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങൾക്കിടെ തീരുകയാണെങ്കിൽ ഇവർ എന്താണ് ചെയ്യേണ്ടത്?
ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിൽ തുടരാൻ ഇവർക്ക് നിയമപരമായി ഹയ്യയിലൂടെ അനുവാദം നേടാമെന്നാണ് ഉത്തരം.
ഇതിനായി പെർമിറ്റ് നില മാറ്റാൻ 2022 നവംബർ ആദ്യവാരം മുതൽ അടുത്തുള്ള MOI സേവന കേന്ദ്രം സന്ദർശിക്കുകയാണ് വേണ്ടത്.
എന്നാൽ ഒക്ടോബറിൽ തന്നെ വിസിറ്റ് വിസ കാലഹരണപ്പെടുന്നവർ, പെർമിറ്റ് സ്റ്റാറ്റസ് ഹയ്യയിലേക്ക് മാറ്റുന്നത് പ്രോസസ്സ് ചെയ്യുന്നതിനിടയിൽ കാലാവധി കഴിഞ്ഞയുടനെ രാജ്യം വിടണം. ഹയ്യ എൻട്രി പെർമിറ്റ് നേടി തിരിച്ചു വരാം. രാജ്യം വിടാത്ത പക്ഷം പിഴ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu