Qatar
അമീർ കപ്പ് ഫൈനൽ, അൽ തുമാമ സ്റ്റേഡിയത്തിന്റെ സമീപ റോഡുകൾ അടച്ചിടും
അമീർ കപ്പ് ഫൈനൽ മത്സരത്തിന്റെ ഭാഗമായി അൽ തുമാമ സ്റ്റേഡിയത്തിന് അടുത്തുള്ള റോഡുകൾ ഒക്ടോബർ 20 മുതൽ രണ്ടു ദിവസത്തേക്ക് അടച്ചിടും. ഒക്ടോബർ 20 ബുധനാഴ്ച വൈകിട്ട് 4 മുതൽ ഒക്ടോബർ 22 വെള്ളി രാത്രി 11:59 വരെയാണ് റോഡുകൾ അടക്കുക. ഒക്ടോബർ 22 രാത്രി 7 നാണ് മത്സരം നടക്കുന്നത്. ലോകകപ്പ് സ്റ്റേഡിയമായ അൽ തുമാമയുടെ ഉത്ഘാടന മത്സരം കൂടിയാണ് അമീർ കപ്പ് ഫൈനൽ.
സമീപവാസികൾക്കായി ബദൽ മാർഗങ്ങൾ ക്രമീകരിച്ചതായി സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബർ 15 നും സമാന ആവശ്യവുമായി ബന്ധപ്പെട്ട് റോഡുകൾ അധികൃതർ അടച്ചിരുന്നു.