Qatar

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടി ദോഹയിലെ മലയാളി

ഖത്തറിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസി ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (ഏകദേശം 8 കോടിയിലധികം രൂപ) സമ്മാനം നേടി. ദോഹയിൽ താമസിക്കുന്ന 32 വയസ്സുള്ള ജോമി ജോൺ ആണ് ഭാഗ്യശാലി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന മില്ലേനിയം മില്യണയർ സീരീസ് 527 നറുക്കെടുപ്പിലാണ് അദ്ദേഹം വിജയിയായത്. 4002 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ഡിസംബർ 5-ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിന്റെ ചെലവ്, ജോമി ജോൺ ഒൻപത് സഹപ്രവർത്തകരുമായി ചേർന്ന് പങ്കിട്ടതായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് പേരുകൾ മാറിമാറി ഉൾപ്പെടുത്തി സംഘം ഈ നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നുണ്ട്.

ദോഹയിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ജോമി ജോൺ, ഇത് തങ്ങൾക്കുള്ള വലിയ അനുഗ്രഹമാണെന്ന് പ്രതികരിച്ചു.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ 42-ാമത് വാർഷികത്തിന് മുന്നോടിയായി നടന്ന നറുക്കെടുപ്പിന് സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകി. മില്ലേനിയം മില്യണയർ സമ്മാനം നേടുന്ന 267-ാമത്തെ ഇന്ത്യൻ ആണ് ജോമി ജോൺ. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിലാണ് എന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button