
ഫിഫ അറബ് കപ്പ് സ്റ്റേഡിയങ്ങളിലേക്ക് കാണികൾക്ക് കൊണ്ടുവരാൻ അനുവാദമില്ലാത്ത വസ്തുക്കളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഗ്ലാസ്വെയർ, കുട, വളർത്തുമൃഗങ്ങൾ, പെർഫ്യൂം കുപ്പികൾ, വലിയ പതാകകൾ (2×1.5 മീറ്ററിൽ കൂടുതൽ), മഗ്ഗുകൾ, ക്യാനുകൾ, ലേസർ പോയിന്ററുകൾ, സെൽഫി സ്റ്റിക്കുകൾ, ഡ്രോണുകൾ, പ്രൊഫഷണൽ ക്യാമറകൾ എന്നിവ നിരോധിത ഇനങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ടുണീഷ്യ vs സിറിയ മത്സരത്തോടെയും ഉദ്ഘാടന ചടങ്ങിന് ശേഷം ഖത്തർ vs പലസ്തീൻ മത്സരത്തോടെയും ടൂർണമെന്റ് ആരംഭിക്കും.
മത്സരങ്ങൾ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവിടങ്ങളിലായാണ് നടക്കുക. അവസാന മത്സരം ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.




