Qatar
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.
ഖത്തർ ഉംസലാല് ഹൈവേയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ പ്രവാസി യുവാവ് മരണപ്പെട്ടു. നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീർ ആണ് മരിച്ചത്. ഖത്തര് ഹാന്ഡ് ബോള് അസോസിയേഷനില് ജോലി ചെയ്തിരുന്ന സി.പി. അബ്ദുള്ള പിതാവും നസീമ മാതാവുമാണ്. പിതൃ സഹോദരൻ സി.പി. ഷൗക്കത്തലിയുടെ ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു അമീർ. ഭാര്യ: തിനൂർ മോന്തോമ്മൽ പറമ്പത്ത് അന്ത്രു മകള് അര്ശിന. ദോഹയിലുള്ള അസ്മിൽ, അസ്മിന എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം കെ.എം.സി.സി- അൽഇഹ്സാൻ മയ്യത്ത് പരിപാലനകമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.