ദോഹയിൽ പുറത്തിറക്കിയ ‘ഹൃദയപ്പൂത്താലം’ ഓണപ്പാട്ട് യുട്യൂബിൽ ശ്രദ്ധേയം.
എസ്എംഎസ് ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന നാലാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബം ‘ഹൃദയപ്പൂത്താല’ത്തിന്റെ (ഓണപ്പാട്ട്) ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ഏഴ് മണിക്ക് ദോഹയിലെ ഒരിക്‌സ് വില്ലേജിൽ നടന്നു. മനോരമ മ്യൂസിക് റിലീസ് ചെയ്ത ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ, ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായർ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്റർ അഡ്വ.മഞ്ജുഷ ശ്രീജിത്ത് എന്നിവരിൽ നിന്ന് നാടക സംവിധായകൻ അജയൻ ഭരതൻ, ഫ്ളവേഴ്‌സ്/24 ടിവി പ്രതിനിധി സക്കറിയ സലാഹുദീൻ എന്നിവർ സിഡി ഏറ്റുവാങ്ങി.
ആൽബത്തിന്റെ സഹ നിർമ്മാതാവ് സന്തോഷ് ഇടയത്ത് സ്വാഗതവും, വിനോദ് വി നായർ ഉത്ഘാടന പ്രസംഗവും നിർവഹിച്ചു. രചയിതാവും നിർമാതാവുമായ മുരളി മഞ്ഞളൂർ ആൽബത്തിന്റെ നാൾ വഴികൾ വിശദീകരിച്ചു സംസാരിച്ചു. സുനിൽ മുല്ലശ്ശേരി, നഹാസ്, ശ്രീജിത്ത്, മുരളീധരൻ (ഐ പാസ് മാനേജിങ് പാർട്ണർ), ഗോവിന്ദൻ കുട്ടി (ഐസിസി സ്ഥാപക അംഗം), സലീന നഹാസ് (WMF വൈസ് പ്രെസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു.
സുനിൽ പെരുമ്പാവൂർ അവതരിപ്പിച്ച ചടങ്ങിൽ, സംഗീത സംവീധായകൻ ഹരിപ്പാട് സുധീഷ് കൃതജ്ഞത രേഖപ്പെടുത്തി. മനോരമ മ്യൂസിക്‌സ് ആണ് ഹൃദയപൂത്താലം പുറത്തിറക്കുന്നത്. മനോരമ മ്യൂസിക് യുട്യൂബ് ചാനലിൽ ഓഗസ്റ്റ് 12 മുതൽ ലഭ്യമായ ഗാനം ഇതിനോടകം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. സജിൻ ജയരാജ്, ജ്യോതി സന്തോഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.