Qatar

ആറാമത് ഖത്തർ ആഡംബര ക്ലാസിക് കാർ മത്സരവും പ്രദർശനവും ആരംഭിച്ചു

ആറാമത് ഖത്തർ ആഡംബര ക്ലാസിക് കാർ മത്സരവും പ്രദർശനവും ഇന്നലെ പേൾ ഐലൻഡിൽ QGCCA (Qatari Gulf Classic Car Association) ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി ഉദ്ഘാടനം ചെയ്തു. 

നവംബർ 23 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ലോകമെമ്പാടുമുള്ള അപൂർവവും ആഡംബരപൂർണ്ണവുമായ ക്ലാസിക് കാറുകൾ പ്രദർശിപ്പിക്കുന്ന വിപുലീകരിച്ച പ്രദർശന മേഖലയുണ്ട്. വാഹനങ്ങളുടെ 40% വും, ജിസിസി രാജ്യങ്ങളാണ് സംഭാവന ചെയ്യുന്നത്. പരിപാടിയുടെ മേൽനോട്ടം FIVA (ഫെഡറേഷൻ ഓഫ് ഹിസ്റ്റോറിക് വെഹിക്കിൾസ്) ആണ്.

അഞ്ച് ദിവസത്തെ പരിപാടിയിൽ, 15 സമ്മാനങ്ങൾ നൽകും – കാറുകളുടെ അഞ്ച് “പ്രായ വിഭാഗങ്ങളിൽ” ഓരോന്നിലും മൂന്ന് വിജയികൾ വീതമുണ്ടാകും: 1947-ന് മുമ്പുള്ള, 1948-1959, 1960-1970, 1971-1981, 1982-1995 എന്നിവയാണ് വിഭാഗങ്ങൾ.

അഡീഷണൽ എക്സലൻസ് അവാർഡുകളിൽ മികച്ച ആഡംബര കാർ, ഏറ്റവും ഐക്കണിക് കാർ, മികച്ച ഒറിജിനൽ പ്രിസർവേഷൻ, മികച്ച ഖത്തരി ഹെറിറ്റേജ് കാർ, ഷോയിലെ മികച്ച കാർ എന്നിവ ഉൾപ്പെടും.

ക്ലാസിക് കാറുകളിലെ നാല് അന്താരാഷ്ട്ര വിദഗ്ധരും രണ്ട് പരിചയസമ്പന്നരായ ഖത്തരി വിധികർത്താക്കളും ഉൾപ്പെടെ ആറ് വിദഗ്ധരാണ് വിധികർത്താക്കളുടെ പാനലിൽ ഉള്ളത്.

ഖത്തരി ഗൾഫ് ക്ലാസിക് കാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ ഷെയ്ഖ അൽ മായസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. യുണൈറ്റഡ് ഡിവലപ്മെന്റ് കമ്പനി ചെയർമാൻ അഹമ്മദ് അലി അൽ-ഹമ്മദിയും നിരവധി അംബാസഡർമാരും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Related Articles

Back to top button