ക്രിസ്മസിനെ വരവേൽക്കാൻ ഗ്രാൻഡ് മാളിൽ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു

ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് കേക്ക് മിക്സിങ് നടത്തി. ക്രിസ്മസിനു മുന്നോടിയായി കേക്കുകൾ ഉണ്ടാക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്.
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബക്കറിയിലാണ് 1000 കിലോ കേക്ക് കൾക്കുള്ള മിക്സിങ് നടത്തി. ഉണക്ക മുന്തിരി , ഈത്തപ്പഴം , ചെറി , പപ്പായ , അണ്ടിപ്പരിപ്പ് , ഇഞ്ചി, ഗരംമസാല , ഓറഞ്ച് ,ലെമൺ , തുടങ്ങിയ വിവിധ ചേരുവകൾ ചേർത്താണ് രുചികരമായ കേക്ക് തയ്യാറാക്കുന്നത്
ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ എന്നിവരുടെ നേത്രത്വത്തിൽ ആയിരുന്നു കേക്ക് മിക്സിങ്. മറ്റു മാനേജ്മെന്റങ്ങളും സീനിയർ സ്റ്റാഫുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിവിധ ഫ്ലേവറുകളിലുള്ള രുചികരമായ കേക്കുകൾ മികച്ച വിലയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാക്കുമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.




