Qatarsports

ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025: ത്രിദിന ആഘോഷം; വിശദാംശങ്ങൾ അറിയാം

ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025 ന് ഒരു മാസം മാത്രം ശേഷിക്കെ, ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) പുനഃക്രമീകരിച്ച ഫാൻ സോണിന്റെയും ദൈനംദിന ഓൺ-സൈറ്റ് വിനോദ പരിപാടിയുടെയും പുതിയ വിശദാംശങ്ങൾ പുറത്തിറക്കി. 

ഖത്തറിന്റെ കായിക കലണ്ടറിലെ ഏറ്റവും ഗംഭീരമായ വാരാന്ത്യങ്ങളിലൊന്നാണ് ലുസൈൽ സർക്യൂട്ട് വാഗ്ദാനം ചെയ്യുന്നത്.

2025 നവംബർ 28 മുതൽ 30 വരെ, ലോകോത്തര റേസിംഗ്, വിനോദം, സംസ്കാരം, പുതുമ എന്നിവയെല്ലാം സമന്വയിക്കുന്ന, ഖത്തറിന്റെ ആത്മാവും ഫോർമുല 1 ന്റെ ആവേശവും ആഘോഷിക്കുന്ന, ഒരു ഉത്സവ അന്തരീക്ഷത്തിലേക്ക് എൽഐസി ആരാധകരെ സ്വാഗതം ചെയ്യും.

നവംബർ 28 വെള്ളിയാഴ്ച LEGO ആക്ടിവേഷൻ, കുട്ടികളുടെ കായിക വിനോദങ്ങൾ, വൈകുന്നേരം സീലിന്റെ ലൈവ് ഷോ എന്നിവ നടക്കും. ജനറൽ ടിക്കറ്റ് ഉടമകൾക്ക് 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളെ വരെ സൗജന്യമായി കൊണ്ടുവരാം. 

നവംബർ 29 ശനിയാഴ്ച ഫോർമുല 1 സ്പ്രിന്റ് റേസ്, FIA ഫോർമുല 2, പോർഷെ കരേര കപ്പ് മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള മത്സരങ്ങൾ നടക്കും. കൂടാതെ വേദിയിലുടനീളം തുടർച്ചയായ വിനോദ, ആരാധക പ്രവർത്തനങ്ങളും അരങ്ങേറും.

നവംബർ 30 ഞായറാഴ്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന FORMULA 1 QATAR AIRWAYS QATAR GRAND PRIX 2025 നടക്കും. രാത്രി ഇറ്റാലിയൻ സൂപ്പർ ബാന്റ് ‘മെറ്റാലിക്കയുടെ’ മ്യൂസിക് ഷോയോടെ ത്രിദിന ആഘോഷത്തിന് സമാപ്തിയാകും.

ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്

ഈ വർഷത്തെ റെക്കോർഡ് ഡിമാൻഡോടെ, FORMULA 1 QATAR AIRWAYS QATAR GRAND PRIX 2025 ന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നു. ആരാധകർക്ക് ശേഷിക്കുന്ന മൂന്ന് ദിവസത്തെ ഗ്രാൻഡ്‌സ്റ്റാൻഡ് പാസുകൾ, ഹോസ്പിറ്റാലിറ്റി പാക്കേജുകൾ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉള്ള ഒരു ദിവസത്തെ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ ലഭ്യമാണ്.

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിന്റെ വെബ്‌സൈറ്റ് വഴി tickets.lcsc.qa വഴി ടിക്കറ്റുകൾ വാങ്ങാം.

Related Articles

Back to top button