Qatar
പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

നവംബർ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പറിന്റെയും വില കുറച്ചതായി ഖത്തർ എനർജി അറിയിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിന് നവംബറിൽ ലിറ്ററിന് 1.95 റിയാലാണ് വില, അതേസമയം സൂപ്പർ ലിറ്ററിന് 2 റിയാലാണ് വില. ഒക്ടോബറിൽ ലിറ്ററിന് യഥാക്രമം 2 റിയാലും 2.05 റിയാലും വിലയുണ്ടായിരുന്നു.
അതേസമയം, ഡീസലിന്റെ വിലയിൽ മാറ്റമില്ല, നവംബറിൽ ലിറ്ററിന് 2.05 റിയാലായി തുടരും.




