Qatar
മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടും

മെസൈദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് വരുന്ന, മെസൈമീർ ഇന്റർചേഞ്ച് ടണൽ അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ പ്രഖ്യാപിച്ചു.
അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 31 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ടണൽ അടച്ചിടും.
മെസൈദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്ക് വരുന്ന റോഡ് ഉപയോക്താക്കൾ, അറ്റാച്ച് ചെയ്ത മാപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ അഭ്യർത്ഥിച്ചു.




