ഏഷ്യൻ ടൗൺ ഗ്രാൻഡ് മാൾ ഷോറൂമിന്റെ 12-ാം വാർഷികം വിപുലമായി ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന, നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര് 12 നു വൺ ഡേ മെഗാ ഡീലിന്റെ ഭാഗമായി 1000 റിയലിന്റെ സാധനങ്ങൾ വാങ്ങുന്ന ആദ്യത്തെ 50 പേർക്ക് സാംസങ് A07 മോഡൽ (4+128) ഫോൺ വെറും 12 റിയാലിന് ലഭ്യമാക്കിയിരുന്നു ! അതേസമയം, 1 റിയാൽ മുതൽ 12 റിയാൽ വരെ വിലയിലുള്ള അത്യാകർഷകമായ ഓഫറുകൾ എല്ലാ വിഭാഗങ്ങളിലുമായി ഈ വൺ ഡേ പ്രൊമോഷനിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‍വെയർ , ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി, മൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാൻഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ആനിവേഴ്സറിയുടെ ഭാഗമായി കിഡ്സ് കാർണിവൽ, ഹൽവ ഫെസ്റ്റ്, അറേബ്യൻ ഫെസ്റ്റിവൽ തുടങ്ങിയ സ്പെഷ്യൽ ഓഫർ ക്യാമ്പയ്ൻസും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.
എല്ലാ ഓഫറുകൾക്കും പുറമെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്.
ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.