Qatar
പൊതുഗതാഗത മാസ്റ്റർപ്ലാൻ; സർവേയിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് മന്ത്രാലയം

കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായി പൊതുഗതാഗതം മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തർ പബ്ലിക് ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാൻ (QPTMP) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുഗതാഗത ഉപയോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക് തേടുന്നതായി ഗതാഗത മന്ത്രാലയം (MOT) പ്രഖ്യാപിച്ചു.
ഖത്തറിലെ ഗതാഗത ആവശ്യങ്ങളെക്കുറിച്ച് ധാരണ കൈവരിക്കുന്നതിന് യാത്രക്കാരുടെ അഭിപ്രായങ്ങൾ MOT-യെ സഹായിക്കും.
ഈ ലിങ്ക് (https://ee.kobotoolbox.org/x/7Xv2iw2M) വഴിയോ താഴെയുള്ള QR കോഡ് സ്കാൻ ചെയ്തുകൊണ്ടോ സർവേയിൽ പങ്കെടുക്കാം.





