WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിലെത്തിയ ശേഷം സ്റ്റിക്കർ പതിച്ചുനൽകും. പരിശോധന പിഎച്ച്സിസിയിൽ.

ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  ഖത്തറിലെത്തിയ ശേഷം ഹമദ് വിമാനത്താവളത്തിൽ വച്ചുള്ള നിർബന്ധിത ആർട്ടിപിസിആർ പരിശോധന രാജ്യത്തെ പിഎച്ച്സി കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയ വാക്സിനെടുത്ത യാത്രക്കാർക്ക്, 36 മണിക്കൂറിനുള്ളിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ആർട്ടിപിസിആറിന് വിധേയമാകണം എന്ന സ്റ്റിക്കർ പതിപ്പിച്ച് വിടുകയാണുണ്ടായത്. ഇതിനായി യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും എയർപോർട്ട് അധികൃതർ പിഎച്ച്സിസിക്ക് കൈമാറുന്നുണ്ട്. 

ഈദ് അവധിദിനങ്ങളായ ഈ ദിവസങ്ങളിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 18 പിഎച്ച്സി കേന്ദ്രങ്ങളിലാണ് പരിശോധന ലഭ്യമവുക. അവധി അവസാനിക്കുന്ന ജൂലൈ 26 മുതൽ ഇത് രാജ്യത്തെ 27 കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിക്കും. 36 മണിക്കൂറിനുള്ളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ടെസ്റ്റിന് വിധേയമാകണം. അല്ലാത്തവരുടെ പേരുവിവരങ്ങൾ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. 300 ഖത്തർ റിയാൽ ആണ് വിദേശികൾക്കുള്ള പരിശോധനയുടെ ചാർജ്ജ്. സ്വദേശികൾക്ക് ഇത് സൗജന്യമാണ്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ടെസ്റ്റ് ബാധകമാണ്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്റ്റിക്കർ പതിച്ച് ലഭിക്കാത്തവരും അടുത്തുള്ള ആർട്ടിപിസിആർ കേന്ദ്രവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

Related Articles

Back to top button