Hot NewsQatar

ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ 5000 റിയാൽ കയ്യിൽ കരുതുക!

ദോഹ: ഖത്തറിലേക്ക് ഓൺ-അറൈവൽ വിസയിലെത്തുന്നവർ 5000 ഖത്തർ റിയാലോ തുല്യമായ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡോ കയ്യിൽ കരുതണമെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി മന്ത്രാലയങ്ങൾ ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും, നിശ്ചിത തുകയില്ലാതെ ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തിയ ഏതാനും പേർക്കെതിരെ അധികൃതർ തടസ്സം ഉന്നയിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ആശങ്ക പടർന്നത്. ഇത്തരത്തിൽ ഇൻഡിഗോ വിമാനത്തിലെത്തിയ 20 പേരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഒരു മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ദോഹ വഴി സൗദിയിലേക്ക് തിരിക്കാൻ ഹമദ് വിമാനത്താവളത്തിലിറങ്ങിയ എയർ ഇന്ത്യയിൽ വന്ന യാത്രക്കാർക്കും പ്രവേശനാനുമതി നിഷേധിച്ചതായാണ് വിവരം. 

ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 ഖത്തർ റിയാൽ കൈവശമുണ്ടായിരിക്കണം എന്ന നിബന്ധന നേരത്തെ ഉള്ളതാണ്. ഖത്തറിൽ കഴിയുന്ന ദിവസങ്ങളിലെ ചിലവുകൾക്കുള്ള പണം എന്ന രീതിയിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. എന്നാൽ ഇക്കാര്യത്തിൽ കർശന പരിശോധന ഉണ്ടാവാറില്ല. നിലവിൽ കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തു പരിശോധന കർശനമാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. റാൻഡം ആയ പരിശോധന ആയത് കൊണ്ട് തന്നെ എല്ലാവരെയും ചെക്ക് ചെയ്യണമെന്നുമില്ല. 

ഓണ്-അറൈവൽ വിസയിൽ ഖത്തറിലെത്തി, മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്കും ഈ നിബന്ധന ബാധകമാണ്. ബുദ്ധിമുട്ട് കണക്കിലെടുക്കാതെ, നിശ്ചിത തുകയോ തത്തുല്യമായ കാർഡോ കയ്യിൽ കരുതിയാൽ യാത്രാതടസ്സം ഒഴിവാക്കാൻ സാധിച്ചേക്കും.

Related Articles

Back to top button