മെട്രാഷ് ആപ്പിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിരവധി സുരക്ഷാ സേവനങ്ങൾ കൂട്ടിച്ചേർത്തു

മെട്രാഷ് ആപ്പിലും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ആഭ്യന്തര മന്ത്രാലയം നിരവധി പുതിയ സുരക്ഷാ സേവനങ്ങൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ഒരു ഓൺലൈൻ അവെർനസ് സെഷനിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സർവീസസ് ആൻഡ് ഇന്റർനെറ്റ് വകുപ്പിലെ ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുൾറഹ്മാൻ അബ്ദുല്ല ജമാൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ ഏതൊക്കെയാണെന്ന് പഠിച്ച ശേഷമാണ് പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്തതെന്ന് പറഞ്ഞു.
പുതിയ സുരക്ഷാ സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
– ചെക്ക് ബൗൺസ് ആയ കേസ് ഫയൽ ചെയ്യുകയും അതിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുകയും ചെയ്യുക
– സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ
– ജോലി വിടുന്നതിനെക്കുറിച്ചും പർപ്പസ് വയലേഷനെക്കുറിച്ചും ഉള്ള പരാതികൾ
– കോസ്റ്റ് സെക്യൂരിറ്റി സേവനങ്ങൾ
– സെയിലിംഗ് ട്രിപ്പ് പെർമിറ്റുകൾ അഭ്യർത്ഥിക്കുക, റദ്ദാക്കുക, ട്രാക്ക് ചെയ്യുക
– ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യുക
– നഷ്ടപ്പെട്ട ഇനങ്ങളെക്കുറിച്ചുള്ള പരാതികൾ
– സുരക്ഷാ പെർമിറ്റുകൾ നൽകുകയും ട്രാക്ക് ചെയ്യുകയും ചെയ്യുക
ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത തരം ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനുമായി പുതിയ പിന്തുണാ സേവനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ലെഫ്റ്റനന്റ് ജമാൽ പറഞ്ഞു. മെട്രാഷ് ആപ്പിന് ഇപ്പോൾ 1.6 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആപ്പ് ഒരു പൂർണ്ണ അപ്ഡേറ്റിലൂടെ കടന്നുപോയി. അതിലൂടെ സമാനമായ സേവനങ്ങൾ ലയിപ്പിക്കുകയും നിലവിലുള്ള ഘട്ടങ്ങൾ മെച്ചപ്പെടുത്തുകയും ഉപയോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സേവനങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t