ബിഷയിൽ വെടിയേറ്റു മരിച്ച ബഷീർ അസ്സൈനാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

മൂന്ന് ആഴ്ച്ച മുമ്പ് സൗദി അറേബ്യയിലെ ബിഷക്കു സമീപം സൗദി പൗരൻ്റെ വെടിയേറ്റു മരിച്ച കാസർഗോഡ് ജില്ലയിലെ എണിയാടി സ്വോദേശി ബശീർ ആസൈനറുടെ മൃതദേഹം ഇന്നലെയോടെ നാട്ടിലെത്തിച്ചു. ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവർ ആയി ജോലി നോക്കുക ആയിരിന്നു. എന്ത് കാരണത്താൽ ആണ് വെടിവെച്ചത് എന്ന് അറിവായിട്ടില്ല. ഒരാൾ പിടിയിൽ ആയിട്ടുണ്ട്. ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ ഉള്ള മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു നിയമ നടപടി പൂർത്തി ആക്കി ആണ് നാട്ടിലെത്തിച്ചത്.
നിയമ നടപടി പൂർത്തി ആക്കാൻ വേണ്ടി ബിശയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദാ കോൺസുലേറ്റ് CCWA മെമ്പറും ആയ അബ്ദുൾ അസീസ് പാതിപറന്പൻ കൊണ്ടോട്ടിയെ ബഷീറിൻറെ കുടുംബം ചുമതല പെടുത്തുക ആയിരിന്നു. നിയമ നടപടി പൂർത്തി ആക്കാൻ വേണ്ടിയും നിയമ സഹായത്തിനുo മറ്റും ഐസിഎഫിൻ്റെ റിയാദ് സെക്ട്രി കരീം ഇബ്രാഹിമും ബീഷയിൽ നിന്നു മുജീബ് സഖാഫിയും ഉണ്ടായിരുന്നു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. ഇന്നലെ ബിഷയിൽ നിന്ന് സൗദി അറേബ്യ എയർലൈൻസ് വഴി ജിദ്ദാ to കോഴികോട് ആണ് മൃതദേഹം എത്തിച്ചത്.