Qatar

കോർണിഷ് ടണലിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അഷ്ഗൽ

കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്ന ദിശയിലുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഈ അടച്ചിടൽ വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച്ച രാവിലെ 6 വരെ നീണ്ടുനിൽക്കും.

ഈ സമയത്ത്, റോഡ് അറ്റകുറ്റപ്പണികൾക്കായി അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് എക്‌സ്പ്രസ് വേ വരെയുള്ള മൂന്ന് പാതകൾ അടയ്ക്കും. ഡ്രൈവർമാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button