ദോഹ, ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ബെനവലന്റ് ഫോറം, കൾച്ചറൽ സെന്റർ, സ്പോർട്സ് സെന്റർ എന്നിവയിലേക്കുള്ള ഓണ്‍ലൈൻ തെരഞ്ഞെടുപ്പ് ഇന്നലെയും ഇന്നുമായി പൂർത്തിയായി ഫലം പ്രഖ്യാപിച്ചു.
ഏറ്റവും വലിയ ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ പുതിയ പ്രസിഡണ്ടായി ഷാനവാസ് ബാവ തെരഞ്ഞെടുക്കപ്പെട്ടു. 2026 വോട്ടുകൾ ആണ് അദ്ദേഹം നേടിയത്. നിലവിലെ ജനറൽ സെക്രട്ടറി സാബിത് സഹീറി (1621 വോട്ടുകൾ) നെ പരാജയപ്പെടുത്തിയാണ് വിജയം.
മാനേജിംഗ് കമ്മറ്റി അംഗങ്ങളായി മുഹമ്മദ് കുഞ്ഞി ( 2099), വർക്കി ബോബൻ ( 2066), കുൽദീപ് കൗർ (1940), ഫുആദ് ഉസ്മാൻ ( 1887) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സമീർ അഹ്മദ് അസോസിയേറ്റഡ് ഓർഗനൈസേഷൻസ് പ്രതിനിധിയായും വിജയിച്ചു.
ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ടായി എ.പി. മണി കണ്ഠനാണ് തെരഞ്ഞെടുക്കപ്പെട്ടത്. തോൽപ്പിച്ചത് പൂക്കാക്കില് നാസിറുദ്ധീനെ. മണി കണ്ഠന് 1269 വോട്ടുകൾ ലഭിച്ചപ്പോൾ നസിറുദ്ധീന്‍ ലഭിച്ചത് 375 വോട്ടുകൾ.
ജാഫർഖാൻ ( 1285 വോട്ട് ), മോഹൻ കുമാർ ദുരൈ സ്വാമി (1204 വോട്ട് ), അബ്രഹാം ജോസഫ് (1157 വോട്ട്). സുമ മഹേശ് ഗൗഡ (1087 വോട്ട് ) എന്നിവർ മാനേജിംഗ് കമ്മറ്റി അംഗങ്ങളായി വിജയിച്ചു. അസോസിയേറ്റഡ് ഓർഗനൈസേഷൻസ് പ്രതിനിധികളായി സത്യ നാരായണ, സജീവ് സത്യശീലൻ, സുബ്രഹ്മണ്യ ഹെബ്ബഗലു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ടായി ഇ.പി.അബ്ദുറഹിമാൻ തെരഞ്ഞെടുക്കപ്പെട്ടു. ആശിഖ് അഹ്മദിനെയാണ് അബ്ദുറഹിമാൻ തോൽപ്പിച്ചത്. ഇ.പി.അബ്ദുറഹിമാന് 1272 വോാട്ടുകൾ ലഭിച്ചപ്പോൾ ആശിഖ് അഹ്മദിന് 531 വോട്ടുകളാണ് ലഭിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ