സ്മാർട്ട് പാർക്കിംഗ് വിപുലീകരിക്കുന്നു; 3,300 പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചു
പബ്ലിക് പാർക്കിംഗ് മാനേജ്‌മെന്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി, വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിൽ ഏകദേശം 3,300 വാഹന പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പദ്ധതി ആരംഭിക്കും.
സ്മാർട്ട് ഖത്തർ പ്രോഗ്രാമിലെ (TASMU) പദ്ധതിയിലെ സ്മാർട്ട് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, പാർക്കിംഗ് റിസർവ് ചെയ്യൽ, അതിനുള്ള ചാർജുകൾ ശേഖരിക്കൽ, നിയമലംഘനങ്ങൾ നിയന്ത്രിക്കൽ, അവയ്ക്ക് പിഴ ചുമത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നവ
വാഹന പാർക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയുടെ പൂർത്തീകരണ ഘട്ടങ്ങൾ ഇന്നലെ മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “ആദ്യ ഘട്ടത്തിൽ, 80 സൈൻബോർഡുകൾ സ്ഥാപിച്ചു, 80% ആണ് പൂർത്തീകരണ നിരക്ക്. കൂടാതെ രണ്ട് പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളും സ്ഥാപിച്ചു.”
എല്ലാ മുൻഗണനാ മേഖലകളിലും ശേഷിക്കുന്ന ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv