
AFC ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ പ്രാദേശിക സംഘാടക സമിതി (LOC) ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും ക്ഷണിച്ചു. 2023 ഡിസംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് ബറാഹത്ത് മഷീറബിലാണ് ചടങ്ങ്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനം ടൂർണമെന്റിലേക്കുള്ള വഴിയിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് എൽഒസി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു.
1988 ലും 2011 ലും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയും ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ 50 ദിവസത്തിൽ താഴെ മാത്രം ദിവസം ബാക്കി നിൽക്കുമ്പോഴാണ് മാസ്‌കട്ടിന്റെ ലോഞ്ച്.
ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ഇപ്പോഴും തുടരുകയാണ്. ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റ് വഴി ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാനാകും – http://asiancup2023.qa/
ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 QAR മുതലാണ് ആരംഭിക്കുന്നു. 2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയിൽ സ്റ്റേഡിയത്തിലുടനീളം 51 മത്സരങ്ങൾ ആണ് കളിക്കുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv