Qatar
ഖത്തറിൽ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു

ഖത്തറിൽ രണ്ട് മലയാളി പ്രവാസി യുവാക്കൾ മരണപ്പെട്ടു. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനീഷ് ജോസഫ് പാറക്കല്‍ (39), വയനാട് ജില്ലയിലെ തരുവണ കോക്കടവ് സ്വദേശി അസീസ് തിണ്ടന്‍ (43) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ 13 വർഷത്തോളമായി ദോഹയിൽ പ്രവാസിയാണ് അനീഷ് ജോസഫ്. ദോഹയിലെ ദുഃഖാൻ ബാങ്കിൽ ഐടി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. സൈനോയാണ് ഭാര്യ. മക്കൾ: കൃപ, നാഥൻ.
അസീസ് തിണ്ടൻ നാലു വർഷത്തോളമായി ടീം ടൈം വക്റ ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ ജോലിക്ക് പോകുമ്പോൾ വാഹനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അസീസിന് ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നജ്മത്ത്. മക്കൾ: ഹസ്ന ഷെറിൻ, ഹബീബ്.
ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.