Qatar
ഖത്തർ വെൽനസ് പ്രൊമോഷനായി കരൺ ജോഹർ ദോഹയിൽ

ഖത്തറിന്റെ വെൽനസ് മേഖലയിലെ മികവുകളുമായി ബന്ധപ്പെട്ട പ്രമോഷനായി ബോളിവുഡ് സംവിധായകനും സെലിബ്രിറ്റിയുമായ കരൺ ജോഹർ ദോഹയിൽ എത്തിയതായി ഖത്തർ ടൂറിസം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
കരൺ ജോഹറിനെ മാർസ മലാസ് കെംപിൻസ്കി, ദി പേൾ ദോഹയിൽ സ്വാഗതം ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നതായി ഖത്തർ ടൂറിസം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ജീവിതശൈലി പ്രസിദ്ധീകരണമായ *GlobalSpa മാഗസിനുമായി സഹകരിച്ചാണ് ജോഹറിന്റെ സന്ദർശനം. ഖത്തറിന്റെ ആരോഗ്യ രംഗത്തെ വിപുലമായ വാഗ്ദാനങ്ങൾ പ്രദർശിപ്പിക്കുന്ന പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ജോഹർ ദോഹയിലെത്തിയത്.