WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

2024ന്റെ രണ്ടാം പാദത്തിൽ 11680 വാണിജ്യലൈസൻസുകൾ നൽകി മന്ത്രാലയം

2024ന്റെ രണ്ടാം പാദത്തിൽ (Q2) 3,974 വാണിജ്യ രജിസ്ട്രേഷനുകളും 11,680 വാണിജ്യ ലൈസൻസുകളും നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രസ്‌തുത കാലയളവിൽ വാണിജ്യ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം 10334ൽ എത്തിയതായും മന്ത്രാലയം കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് ചെയ്‌ത സ്ഥിതിവിവരക്കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

വാണിജ്യപ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള അപേക്ഷകൾ 1703 എണ്ണം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പുതിയ ബ്രാഞ്ച് ചേർക്കാനുള്ള അപേക്ഷകൾ 591 എണ്ണമാണെന്നും വാണിജ്യ രേഖകളുടെയും ലൈസൻസുകളുടെയും സാധുത വിലയിരുത്തുന്നതിനുള്ള പരിശോധനാ കാമ്പെയ്ൻ മൂന്ന് മാസത്തിനിടെ 85 തവണ നടന്നതായും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ, മന്ത്രാലയത്തിൻ്റെ കൊമേഴ്‌സ് സെക്റ്റർ പ്രാദേശികമായി 284 പേറ്റൻ്റ് അപേക്ഷകൾ ഫയൽ ചെയ്‌തിട്ടുണ്ട്‌. ഈ കാലയളവിൽ 2,485 ട്രേഡ്‌മാർക്ക് അപേക്ഷകൾ ഫയൽ ചെയ്‌തിട്ടുണ്ട്‌. അതേസമയം രജിസ്റ്റർ ചെയ്‌ത ട്രേഡ്‌മാർക്കുകളുടെ എണ്ണം 1,351 ആണ്.

ഖത്തറിലെ വാണിജ്യ രജിസ്ട്രേഷനുകൾ, ട്രേഡ് ഏജൻ്റുമാർ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് വകുപ്പിനാണ്. സ്വകാര്യ മേഖലയിലെ വിപണിയുടെ നിരീക്ഷണം, നിയന്ത്രണം, വാണിജ്യ രജിസ്ട്രിയുടെയും ട്രേഡ് ഏജൻ്റ്സ് രജിസ്റ്ററിൻ്റെയും മാനേജ്‌മെന്റ് എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button