Qatar
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ആഷിക് ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കബറടക്കം ഖത്തറിൽ നടക്കും. ഭാര്യ: ഹസീന. മക്കൾ: അയാൻ, ആദം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv