ഖത്തറിൽ നിന്നും ഉംറക്കെത്തിയ പ്രവാസി യുവാവ് വാഹനം മറിഞ്ഞ് മരിച്ചു

ഖത്തറിൽ നിന്നും സൗദിയിൽ ഉംറക്കെത്തിയ യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു. പുതുച്ചേരി സ്വദേശി മുഹമ്മദ് സമീർ കറൈക്കൽ (31) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് യുവാവിന് ദാരുണമരണം. ഖത്തറിൽ പ്രവാസികളായ ഇവർ കുടുംബമായി ഉംറക്കെത്തിയതായിരുന്നു.
ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലെ മക്ക, മദീന റോഡിൽ ഖുലൈസിൽ ഇന്നലെ രാവിലെ 7 മണിയോടെയാണ് ദാരുണ സംഭവം. മദീനയിൽ നിന്ന് മക്കയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന സഹോദരൻ നൂറുൽ അമീൻ പരിക്കുകളോടെ മക്ക ആശുപത്രിയിൽ ചികിത്സയിലാണ്. നൂറുൽ അമീന്റെ ഭാര്യ റഹ്മത്തുന്നിസ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീറിന്റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിലാണുള്ളത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu