WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

12×12 റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞയാൾ; ലോക റെക്കോഡുമായി ഖത്തറിലെ മലയാളി ബാലൻ

ദോഹ: ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ദോഹയിലെ മലയാളി വിദ്യാർത്ഥി. ദോഹ അദവ്‌ഹായിൽ നിന്നുള്ള പ്രവാസി ബാലൻ ഇഷാൻ നിഹാസാണ് 12×12 റൂബിക്‌സ് ക്യൂബ് സോൾവിംഗിൽ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി ലോകറെക്കോഡ് കരസ്ഥമാക്കിയത്. 9 വയസ്സും 9 മാസവും പ്രായമുള്ളപ്പോളാണ് ഇഷാന്റെ നേട്ടം. പരമ്പരാഗത 3×3 റൂബിക്‌സ് ക്യൂബിനെക്കാൾ കൂടുതൽ ശ്രമകരവും സമയമെടുക്കുന്നതുമാണ് കൂടുതൽ കട്ടകൾ അണിനിരക്കുന്നവ എന്നിരിക്കെ ഇത് അസാധാരണ നേട്ടമാണ്. 

അഞ്ചാം വയസ്സ് മുതൽ തന്നെ റൂബിക്‌സ് ക്യൂബുകളുടെ ലോകത്തെത്തിയ ഇഷാന് സാധാരണക്കാർക്ക് അപ്രാപ്യമായതും വൈവിധ്യമാർന്നതുമായ ക്യൂബ് സോൾവിംഗുകൾ എല്ലാം തന്നെ നിസ്സാരമാണ്. 3×3 ക്യൂബുകൾ 30 വരെ സെക്കന്റിനുള്ളിൽ പരിഹരിക്കുന്ന ഇഷാന് ഇനി മുന്നിലുള്ള ലക്ഷ്യം 17 ബൈ 17 ക്യൂബാണ്. ഈ വലിയ ക്യൂബ് പരിഹരിക്കാൻ ഇഷാൻ കണക്കുകൂട്ടുന്ന സമയം 2 ദിവസം മാത്രവുമാണ്. 

ഖത്തറിലെ ഏറ്റവും വേഗമേറിയ റൂബിക്‌സ് സോൾവറാകാൻ ലക്ഷ്യമിടുന്ന ഈ ബാലൻ കരാട്ടെ ബ്രൗൺ ബെൽറ്റ് ധാരിയും വിവിധ ചാമ്പൻഷിപ്പുകളിൽ ജേതാവും കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button