ഖത്തർ നാഷണൽ ഡേ: യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഖത്തർ എയർവേയ്‌സ്
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്, ഖത്തർ എയർവേയ്‌സ് 2021 ഡിസംബർ 26 മുതൽ 2022 ജൂൺ 15 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ 35 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഡിസംബർ 12-18 തീയതികൾ മുതൽ ലഭ്യമാകുന്ന ഈ ഓഫർ 140 ലധികം രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബാധകമാണ്.
കൂടാതെ, 2022 ജൂൺ 15-ന് മുമ്പ് യാത്ര ചെയ്യുമ്പോൾ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഇക്കണോമിയിൽ ഇരട്ട ക്യുമൈൽ അല്ലെങ്കിൽ പ്രീമിയത്തിൽ ഇരട്ട ക്യുപോയിന്റുകൾ ലഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.
ഖത്തർ എയർവേയ്‌സ്, വൺവേൾഡ് എയർലൈനുകൾ, മറ്റ് എയർലൈൻ പങ്കാളികൾ, കൂടാതെ നിരവധി സാമ്പത്തിക, ലൈഫ്സ്റ്റൈൽ പാർട്ണേഴ്‌സ് എന്നിവയിൽ സഞ്ചരിക്കുമ്പോൾ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ലഭിക്കുന്നവയാണ് ക്യൂമൈൽസ്. അവാർഡ് ഫ്ലൈറ്റുകൾ, ക്യാബിൻ അപ്‌ഗ്രേഡുകൾ, അധിക ബാഗേജ്, ലോകമെമ്പാടുമുള്ള 350,000-ലധികം ഹോട്ടലുകൾ, അല്ലെങ്കിൽ 20,000-ലധികം ലൊക്കേഷനുകളിൽ ഹോട്ടൽ & കാർ റിവാർഡുകൾ തുടങ്ങിയ നിരവധി റിവാർഡുകൾ ഈ Qmiles ഉപയോഗിച്ച് റിഡീം ചെയ്യാവുന്നതാണ്.
ഈ ഖത്തർ ദേശീയ ദിന എക്‌സ്‌ക്ലൂസീവ് ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, യാത്രക്കാർക്ക് qatarairways.com/QND എന്ന വെബ്സൈറ്റോ, ഏതെങ്കിലും ഖത്തർ എയർവേയ്‌സ് സെയിൽസ് ഓഫീസ് അല്ലെങ്കിൽ ട്രാവൽ ഏജൻസി എന്നിവ സന്ദർശിച്ച് ഫ്ലൈറ്റ് ടിക്കറ്റുകൾ വാങ്ങാം.