Qatarsports

ലോകകപ്പ് ഉദ്‌ഘാടന ചടങ്ങ് തുടങ്ങി

ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. സ്റ്റേജിൽ, ഖത്തരി ഗായകൻ ഫഹദ് അൽ-കുബൈസിക്കൊപ്പം കെ-പോപ്പ് ബോയ് ബാൻഡ് BTS-താരം ജങ്കൂക്ക് പുതിയ ടൂർണമെന്റ് ഗാനം അവതരിപ്പിച്ചു.

മുൻ ഫ്രെഞ്ച് താരം മാർസൽ ഡിസൈലി ലോകകപ്പ് ട്രോഫിയുമായി സദസ്സിനെ അഭിവാദനം ചെയ്തു.

ഐക്യത്തിന്റെ സന്ദേശവുമായി തന്റെ  ഗനഗംഭീര ശബ്ദത്തിൽ വിഖ്യാത ഹോളിവുഡ് നടൻ  മോർഗൻ ഫ്രീമാൻ വേദിയിൽ സംസാരിച്ചു.

ഖത്തറിന് ഔപചാരികമായ ഉഭയകക്ഷി ബന്ധങ്ങൾ ഇല്ലാത്ത ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് ഇതാദ്യമായി നേരിട്ടുള്ള കൊമേഴ്‌സ്യൽ വിമാനം ഞായറാഴ്ച ദോഹയിൽ ഇറങ്ങി ഫലസ്തീനികളെയും ഇസ്രായേലികളെയും ടൂർണമെന്റിലേക്ക് ഒരുമിച്ചെത്തിച്ച് ഖത്തർ വീണ്ടും തങ്ങളുടെ സമവായ നിലപാടിൽ മാതൃകയായി

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനും ദുബായ് റൂളർ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അൽ ബൈത്ത്ലെത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button