WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Uncategorized

ഖത്തറിന്റെ ആരോഗ്യമേഖലയിൽ സ്ത്രീകൾ ആധിപത്യം പുലർത്തുന്നു, ഡോക്‌ടർമാരുടെ എണ്ണം കുറവാണെന്ന് റിപ്പോർട്ട്

ഖത്തറിൻ്റെ ആരോഗ്യ സംരക്ഷണ മേഖലയാണ് രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവുമധികം തൊഴിൽ നൽകുന്നതെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ആരോഗ്യ പ്രവർത്തകരിൽ 61 ശതമാനവും സ്ത്രീകളാണ്.

സമീപകാല സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഖത്തറിൽ 52,979 രജിസ്റ്റർ ചെയ്‌ത ഹെൽത്ത് പ്രൊഫഷണലുകളുണ്ടെന്നും അതിൽ നഴ്‌സുമാരിൽ 76% സ്ത്രീകളുമാണെന്നാണ്. എന്നിരുന്നാലും ഡോക്‌ടർമാരുടെ എണ്ണത്തിൽ സ്ത്രീകൾ കുറവാണ്, 37% മാത്രമാണ് ഖത്തറിൽ സ്ത്രീകൾ ഡോക്‌ടർമാരായി ജോലി ചെയ്യുന്നത്.

ഖത്തർ ഫൗണ്ടേഷൻ സംരംഭമായ വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിൻ്റെ (വിഷ്) പുതിയ റിപ്പോർട്ടിലാണ് വ്യത്യാസം എടുത്തുകാണിക്കുന്നത്. ‘ബ്രേക്കിംഗ് ബാരിയേഴ്‌സ്: വുമൺസ് എംപ്ലോയ്‌മെൻ്റ് ഇൻ ഹെൽത്ത് ഇൻ ദി ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയൻ (ഇഎംആർ)’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ഖത്തറിനെ കേന്ദ്രീകരിച്ച് മേഖലയിലുടനീളമുള്ള ഹെൽത്ത് കെയർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വിലയിരുത്തുന്നു.

നഴ്‌സിംഗ്, ഫാർമസി, അനുബന്ധ ആരോഗ്യ ജോലികൾ എന്നിവയിൽ സ്ത്രീകളാണ് ഭൂരിപക്ഷം. ഈ മേഖലയിൽ അവർ പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് കാണിക്കുന്നു. എന്നാൽ ദന്തചികിത്സയും മറ്റ് അനുബന്ധ ആരോഗ്യ റോളുകളും പോലെയുള്ള തൊഴിലുകൾ ലിംഗഭേദത്തിൽ കുറേക്കൂടി സന്തുലിതാവസ്ഥ കാണിക്കുന്നു.

ഖത്തറിൻ്റെ ഹെൽത്ത് കെയർ സംവിധാനത്തിൻ്റെ പ്രധാന ഭാഗമാണ് പ്രവാസി തൊഴിലാളികൾ, ഇവർ മൊത്തം തൊഴിലാളികളുടെ 95% വരും. 300,000 പ്രവാസി ഗാർഹിക തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

ഖത്തരി പുരുഷൻമാരേക്കാൾ ആരോഗ്യ സംരക്ഷണത്തിൽ ഖത്തരി സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ട്. അവരുടെ ഉന്നത വിദ്യാഭ്യാസ നിലവാരം കാരണം പലപ്പോഴും അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ സൂപ്പർവൈസറി റോളുകളിൽ ജോലി ചെയ്യുന്നു. എന്നിരുന്നാലും, ആരോഗ്യ പ്രവർത്തകരിൽ പ്രവാസികളെ അപേക്ഷിച്ച് ഖത്തരി പൗരന്മാർ, പൊതുവെ എണ്ണത്തിൽ കുറവാണ്.

മൊത്തത്തിൽ തൊഴിൽ ശക്തിയിൽ സ്ത്രീകൾ കുറവുള്ള രാജ്യങ്ങളിൽ പോലും ആരോഗ്യമേഖലയിൽ സ്ത്രീകൾ മേധാവിത്വം പുലർത്തുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button