Qatar
ഖത്തറിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത; മുന്നറിയിപ്പുമായി മന്ത്രാലയം

2022 മെയ് 17 ചൊവ്വാഴ്ച മുതൽ ആഴ്‌ചാവസാനം വരെ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും വകുപ്പ് അിയിച്ചു.
കാറ്റിന്റെ വേഗത 15-25 KT വരെയും ചില പ്രദേശങ്ങളിൽ 35KT വരെ ഉയരുകയും തിരമാലകളുടെ ഉയരം 4-8FT മുതൽ 11FT വരെ ഉയരുകയും ചെയ്യും.
മുന്നറിയിപ്പ് കാലയളവിൽ സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കാനും കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പിന്തുടരാനും വകുപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.