Qatar

സ്നാപ്പ്ചാറ്റും ആമസോണും; വെബ് സമ്മിറ്റ് ഖത്തറിൽ ഇക്കുറി വമ്പന്മാർ; പങ്കാളികൾ 130 കടന്നു

വെബ് സമിറ്റ് ഖത്തർ 2026-നായി പുതിയ ഗ്ലോബൽ ടെക് പാർട്ട്നർമാരെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓർഗനൈസിംഗ് കമ്മിറ്റി. Snapchat, Amazon, Vodafone, Dell എന്നിവ ഉൾപ്പെടെ മൊത്തം പാർട്ട്നർമാർ 130 കടന്നതായി കമ്മിറ്റി അറിയിച്ചു.

ഇതിനൊപ്പം Canva സഹസ്ഥാപകൻ ക്ലിഫ് ഒബ്രെക്റ്റ്, Genspark AI സിഇഒ എറിക് ജിംഗ്, Manus AI സഹസ്ഥാപകൻ ടാവോ സാങ്, 11 തവണ ഒളിമ്പിക് മെഡൽ ജേതാവായ ആലിസൺ ഫിലിക്സ് എന്നിവരെയും പുതിയ അന്താരാഷ്ട്ര സ്പീക്കർമാരായി പ്രഖ്യാപിച്ചു.

വെബ് സമ്മിറ്റ് ഖത്തറിന് രണ്ട് മാസത്തിൽ താഴെ മാത്രം സമയം ബാക്കി നിൽക്കുമ്പോൾ, വർധിച്ചുവരുന്ന സ്പീക്കർമാരും പാർട്ട്നർമാരും ഖത്തറിനോടുള്ള ആഗോള വിശ്വാസവും താൽപര്യവും തെളിയിക്കുന്നതായി GCO ഡയറക്ടറും കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ജാസിം ബിൻ മൻസൂർ അൽ താനി പറഞ്ഞു:
ഈ സമിറ്റ് പുതിയ വിജയകഥകൾക്കും ദീർഘകാല സഹകരണങ്ങൾക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടെക് ഇവന്റിനായുള്ള തയ്യാറെടുപ്പുകൾ കമ്മിറ്റി പരിശോധിച്ചു. ഇൻഫ്ലുവൻസർമാരെ ഗ്ലോബൽ ടെക് എക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്ന Web Summit Creator പ്രോഗ്രാം ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്.

Visit Qatar, Qatar Airways എന്നിവയും പങ്കെടുക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നു.
ദേശീയ സ്റ്റാർട്ടപ്പുകളെയും വിജയകഥകളെയും അവതരിപ്പിക്കുന്ന “Runway to Web Summit Qatar” എന്ന പരിപാടിയും ഖത്തർ നാഷണൽ ലൈബ്രറിയിൽ സംഘടിപ്പിക്കുന്നു.

മീഡിയ അക്ക്രഡിറ്റേഷൻ, ഇന്റർവ്യൂ ക്രമീകരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാൻ GCOയിൽ 25 മാധ്യമങ്ങളിൽ നിന്നുള്ള 50-ലധികം മാധ്യമപ്രവർത്തകർ പങ്കെടുത്ത പ്രത്യേക ബ്രീഫിംഗ് സംഘടിപ്പിച്ചു.

ഖത്തറിനെ ഒരു ഗ്ലോബൽ ഇന്നവേഷൻ ഹബ്ബായി മാറ്റുന്നതിനും ഡിജിറ്റൽ, നോളജ്-ബേസ്ഡ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വെബ് സമ്മിറ്റ് കരുത്തുപകരുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു.

Related Articles

Back to top button