ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ കിക്ക്-ഓഫിന് വെറും 30 ദിവസം മാത്രം ശേഷിക്കെ, ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പനയുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫിഫ.
തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ഇതുവരെ ഏകദേശം 3 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ ലോകകപ്പ് സിഇഒ കോളിൻ സ്മിത്ത് അറിയിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഖത്തറാണ്. വിൽപ്പനയുടെ 37 ശതമാനം ആണ് ഖത്തറിലെ ടിക്കറ്റുകൾ.
യുഎസ്എ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട്, മെക്സിക്കോ, യുഎഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമ്മനി എന്നിവയാണ് മറ്റ് മുൻനിര രാജ്യങ്ങൾ.
ആദ്യ പത്തിൽ ഇന്ത്യയില്ലെങ്കിലും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം ഇന്ത്യക്കാർ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi