Qatar

മാലിന്യ നിർമ്മാർജ്ജന പെർമിറ്റിന് ഇനി ഓൺലൈനായി അപേക്ഷിക്കാം

ഡിജിറ്റലൈസ് ചെയ്ത മാലിന്യ നിർമാർജന പെർമിറ്റ് സേവനം 2024 മാർച്ച് 30-ന് ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പുതിയ സേവനം ഗുണഭോക്താവിന് മന്ത്രാലയത്തിൻ്റെ കണ്ടെയ്‌നറുകളിലോ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലോ മാലിന്യം സംസ്കരിക്കുന്നതിനുള്ള അനുമതി അഭ്യർത്ഥിക്കാൻ സഹായിക്കും.

ആഭ്യന്തര മന്ത്രാലയവുമായി ലിങ്ക് ചെയ്‌ത് ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ച് ജീവനക്കാരുടെ ഇടപെടൽ കൂടാതെ പെർമിറ്റുകൾ ഉടനടി സ്വയമേവ നൽകുന്നതാണ് ഡിജിറ്റൽ സേവനത്തിന്റെ സവിശേഷത.

മാലിന്യ സംസ്‌കരണ പെർമിറ്റ് സേവനത്തിൻ്റെ പുതിയ പതിപ്പിൻ്റെ പൈലറ്റ് ലോഞ്ചിനെക്കുറിച്ച് സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവർക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം ഇന്നലെ ഒരു ശിൽപശാല സംഘടിപ്പിച്ചു.

മാർച്ച് 30-ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് നടക്കുന്ന അന്തിമ ലോഞ്ചിന് മുമ്പ് ഗുണഭോക്താക്കൾക്ക് പുതിയ സേവനം പരിചയപ്പെടുത്തുന്നതിനായി ആഗോള പുനരുപയോഗ ദിനത്തോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button