
വാഹനത്തിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നിങ്ങളുടെ വാഹനത്തിൽ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നത് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നതും ആയതിനാൽ ട്രാഫിക് ലംഘനവുമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ട്രാഫിക് നിയമത്തിന്റെ ആർട്ടിക്കിൾ 58 പ്രകാരം, അലോസരപ്പെടുത്തുന്ന ശബ്ദങ്ങൾ ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പുകയോ ദുർഗന്ധമോ പുറപ്പെടുവിക്കുന്നതോ ആയ ഒരു വാഹനവും റോഡിലൂടെ ഓടിക്കാൻ പാടില്ല.
റോഡിന്റെ സുരക്ഷയെ ബാധിക്കുന്നതോ പൊതുജനാരോഗ്യത്തിന് ഹാനികരമോ ആയ തീപിടിക്കുന്ന പദാർത്ഥം പുറത്തുവിടുന്ന വാഹനങ്ങൾക്കും വിലക്കുണ്ട്.
പാട്ടോ ശബ്ദമോ ഉണ്ടാകുന്ന പക്ഷം, എല്ലാ സാഹചര്യങ്ങളിലും, വാഹനത്തിൽ ഉചിതമായ സൈലൻസർ സജ്ജീകരിച്ചിരിക്കണം. നിയന്ത്രണങ്ങൾ നിങ്ങളുടെ പരിഷ്കൃതമായ പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതായും നിയമലംഘനങ്ങൾ ശിക്ഷാർഹമാണെന്നും മന്ത്രാലയം പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv