‘ഊക്ക്ല’യിൽ ഒന്നാമനായി വോഡഫോൺ ഖത്തർ; ലോകത്തിലെ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക്
വോഡഫോൺ ഖത്തർ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്കായി തിരഞ്ഞെടുക്കപ്പെട്ടു. മൈബൈൽ വേഗതയുടെ ആഗോള മാനദണ്ഡമായ Ookla® സ്പീഡ്ടെസ്റ്റ്® ഉപയോഗിച്ച് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ പരിശോധനകൾ പ്രകാരം, 2022 ന്റെ രണ്ടാം പകുതിയിൽ ലോകമെമ്പാടുമുള്ള മൊബൈൽ ഓപ്പറേറ്റർമാരിൽ ഏറ്റവും വേഗതയേറിയതായി വെളിപ്പെടുത്തിയ മൊബൈൽ നെറ്റ്‌വർക്ക് വോഡഫോൺ ഖത്തറാണ്.
Ookla’s Speedtest Global Index-ലെ മീഡിയൻ മൊബൈൽ ഡൗൺലോഡ് വേഗതയ്‌ക്കായുള്ള റാങ്കിംഗിൽ ഒന്നാം സ്ഥാനമാണ് വോഡഫോൺ നേടിയത്
2022 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്റർനെറ്റ് കണക്ഷൻ വേഗത അളക്കുന്നതിനായി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ സ്പീഡ്ടെസ്റ്റിൽ നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്ന് ലഭിച്ച ഡാറ്റയുടെ കർശനമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.
വിശകലനത്തിൽ 238.56 പോയിന്റ് ആണ് വോഡഫോൺ ഖത്തർ നേടിയ സ്പീഡ് സ്‌കോർ. ഇത് മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് വളരെയേറെ മുന്നിലാണ്.
ഖത്തറിന് വേണ്ടി ഖത്തറിൽ നിർമ്മിച്ച കമ്പനി എന്ന നിലയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്ക് എന്ന നിലയിൽ വോഡഫോൺ അഭിമാനിക്കുന്നുവെന്ന് സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ജാസിം അൽ താനി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi