അവധിക്കാലം ആഘോഷമാക്കാൻ സീലൈൻ ബീച്ച് സീസൺ, വിസിറ്റ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന പരിപാടി ജനുവരി 3 മുതൽ ആരംഭിക്കും
പ്രത്യേക സാംസ്‌കാരിക പരിപാടിയായ ‘സീലൈൻ ബീച്ച് സീസൺ’ ജനുവരി 3 മുതൽ 27 വരെ നടക്കും. ഖത്തറിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ പരിപാടിക്ക് വിസിറ്റ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ സീലൈൻ ബീച്ച് ആഘോഷം നിറഞ്ഞ ഒരു ഉത്സവ സ്ഥലമായി മാറുകയാണ്.
മൂന്നാഴ്‌ച നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവൽ സ്‌കൂൾ മിഡ്-ടേം ഇടവേളയുമായി ഒത്തുചേരുന്നതിനാൽ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. വെടിക്കെട്ട്, കൺസേർട്ടുകൾ, കാർ ഷോകൾ, തത്സമയ പാചക ഡെമോകൾ എന്നിവയും മറ്റു പരിപാടികളും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആവേശകരമായ പ്രവർത്തനങ്ങളും വിനോദങ്ങളും സാഹസികതകളും ഇത് വാഗ്ദാനം ചെയ്യുന്നു.
10,000 പേർക്ക് ഒരേസമയം ആതിഥ്യമരുളാവുന്ന സീലൈൻ ബീച്ച് റോഡിലെ അൽ സറാബിലാണ് പരിപാടി. വേദിയിൽ ധാരാളം പാർക്കിംഗ്, എല്ലാ സന്ദർശകർക്കും ആക്‌സസിബിലിറ്റി ഫീച്ചറുകൾ, വിവിധ ആകർഷണങ്ങൾ എന്നിവയുണ്ട്.
സീലൈൻ ബീച്ച് സീസണിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഖത്തർ സ്പോർട്ട്സ് ഫോർ ഓൾ (ക്യുഎസ്എഫ്എ) നടത്തുന്ന കായിക പ്രവർത്തനങ്ങൾ
ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ക്യുഎസ്എഫ്എ രസകരമായ സ്പോർട്ട്സ്, ഫിറ്റ്നസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
സംഗീതകച്ചേരികളും വിനോദവും
രണ്ട് വലിയ കച്ചേരികൾ നടക്കും
ജനുവരി 3: സാദ് ജുമയും ധോം അൽ ത്ലാസിയും അവതരിപ്പിക്കും.
ജനുവരി 10: മുഹമ്മദ് അൽ ബക്രി, അബ്ദുൽ അസീസ് അൽ തുഹി എന്നിവരുടെ പെർഫോമൻസ്.
വെടിക്കെട്ട്
എല്ലാ വെള്ളിയാഴ്ച്ചകളിലും, രാത്രിയിലെ ആകാശം അതിശയകരമായ കരിമരുന്ന് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കും
പ്രത്യേക ഹൈലൈറ്റുകൾ
കൈറ്റ് ഫെസ്റ്റിവൽ: ജനുവരി 16 മുതൽ 18 വരെ വർണാഭമായ പരിപാടി.
ഖത്തർ റേസിംഗ് ക്ലബ്ബിൻ്റെ കാർ ഷോ: ജനുവരി 24-ന് കാറുകളുടെ പ്രദർശനം.
ഡ്രോൺ പ്രദർശനങ്ങൾ: ജനുവരി 23, 24 തീയതികളിൽ ആകർഷകമായ ഡ്രോൺ പ്രദർശനങ്ങൾ.
പാചക മത്സരങ്ങൾ: എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും ഷെഫ് ബെൽ5 ആംസ് സംഘടിപ്പിക്കുന്ന മത്സരങ്ങൾ ഭക്ഷണപ്രേമികൾക്ക് ആസ്വദിക്കാം.
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ
ഔട്ട്‌പോസ്റ്റ് അൽ ബരാരി: പരമ്പരാഗത അറബി ടെന്റ് സെറ്റപ്പ്, സാമ്പ്രദായിക ഭക്ഷണ മെനുവും ഹെന്ന ആർട്ടും.
ഖത്തർ കലണ്ടർ ഹൗസ്: പഠനത്തിനും വിനോദത്തിനുമായി ഇൻ്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രദർശനങ്ങൾ.
മാവാട്ടർ: വിൻ്റേജ് കാറുകളുടെ പ്രദർശനം.
വീക്കെൻഡ് ആക്റ്റിവിറ്റിസ്: വ്യാഴം മുതൽ ശനിവരെ കാലിഗ്രാഫി, ഫാൽക്കൺറി, ഫെയ്‌സ് പെയിൻ്റിംഗ് എന്നിവ പര്യവേക്ഷണം ചെയ്യുക.
ഔട്ട്‌ഡോർ സാഹസങ്ങൾ
ഡെസേർട്ട് സഫാരി ടൂറുകൾ: 32 പേർക്ക് സഞ്ചരിക്കാവുന്ന ഒരു മോൺസ്റ്റർ ബസ് ഉൾപ്പെടെ ദോഹ ബസ് നൽകുന്ന ആവേശകരമായ യാത്രകൾ.
ATV, R/C ട്രാക്ക് പ്രവർത്തനങ്ങൾ: സ്ട്രോങ്ങ് സംഘടിപ്പിക്കുന്ന ഹാഫ്-ഡേ സഫാരികൾ.
ടെതർഡ് ബലൂൺ റൈഡുകൾ: അസഫാരി നൽകുന്ന മനോഹരമായ കാഴ്ച്ചകൾ.
കുതിരസവാരി: ഇത് ഒയാസിസ് സ്റ്റേബിൾസ് നിയന്ത്രിക്കുന്നു.
ബോട്ടും ഫിഷിങ് യാത്രകളും: ജല സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഹലുൽ ബോട്ട് സംഘടിപ്പിക്കുന്നു.
ഫാമിലി ഫ്രണ്ട്ലി ഫീച്ചറുകൾ
ഫെസ്റ്റിവലിൽ ഒരു സ്പോർട്സ് ഫാമിലി സോൺ, കിഡ്‌സ് ഒബ്സ്റ്റക്കിൾ കോഴ്‌സ്, ധാരാളം ഫുഡ് സ്റ്റാളുകൾ എന്നിവയും ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp