വൈറൽ അക്രമ വിഡിയോയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു

ഖത്തറിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ആക്രമദൃശ്യങ്ങളിൽ അകപ്പെട്ട വ്യക്തികളെ ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു.
ബുധനാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പുകളെ പരാമർശിച്ച്, “പൊതു ധാർമ്മികതയ്ക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ അസഭ്യ പ്രകടനങ്ങളും അഭിപ്രായങ്ങളും” ഇവരിൽ നിന്നുണ്ടായതായി മന്ത്രാലയം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള, പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, സംഭവത്തിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെയും വിജയകരമായി തിരിച്ചറിയുകയും അവരെ അറസ്റ്റ് ചെയ്യുകയും ബാധകമായ ചട്ടങ്ങൾക്കനുസൃതമായി അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു.
സാമൂഹിക മൂല്യങ്ങളും നിയമവും ലംഘിക്കുന്ന വിധം പെരുമാറ്റത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കെതിരെയും ആവശ്യമായ ഏതൊരു നടപടിയും സ്വീകരിക്കാൻ മടിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.




