ഇന്ത്യൻ നഴ്സുമാരുടെ
ജി സി സി യിലെ ആദ്യത്തെ സംഘടനയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ നഴ്സുമാർക്കായി സംഘടിപ്പിച്ച മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് 14-10-2023 ശനിയാഴ്ച മിസയിദിലെ എം ഐ സി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ സമാപിച്ചു.
ഖത്തറിലെ വിവിധ ഹോസ്പിറ്റലു കളിൽ നിന്നായി 14 ടീമുകളിലായി 250 ൽ പരം നഴ്സുമാർ പങ്കെടുത്ത ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം തവണയും ബർവ റോക്കേഴ്സ് ജേതാക്കളും സ്പൈക്സ് സി സി റണ്ണർ അപ്പും ആയി.
പ്ലെയർ ഓഫ് ദ ടൂർണമെന്റായി ലെജൻഡ്സ് ടീമിലെ കണ്ണൻ, ബെസ്റ്റ് ബാറ്റ്സ് മാനായി സ്പൈക്സ് ടീമിലെ ആൻട്രു ജോയ്, ബെസ്റ്റ് ബൗളർ ആയി ലെജൻഡ്സ് ടീമിലെ മുഫീദ്, ഫെയർ പ്ലേ അവാർഡിന് ടീം മെഡിക്കോസ് മർക്കിയയെയും തിരഞ്ഞെടുത്തു.
ഒക്ടോബർ 7 ന് തുടങ്ങിയ മത്സരങ്ങൾ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ശ്രി.ഇ പി അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു.
യുണീഖ് പ്രസിഡന്റ് ശ്രീ ലുത്ഫി കലമ്പൻ ന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ശ്രീ:വിപുൽ,സെക്രട്ടറി ബിന്ദു ലിൻസൺ,മിനി സ്ട്രി ഓഫ് ഇന്റീരിയർ കമ്മ്യൂണിറ്റി പോലീസിങ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ലെഫ്റ്റ്നന്റ്:മുഹമ്മദ് മുസല്ലം നാസർ അൽ നബിത്, ഖത്തർ പോലീസ് സ്പോർട്സ് ഫെഡറേഷൻ പ്രധിനിധി ലെഫ്റ്റ്നന്റ് അലി മുഹമ്മദ് അൽ സബ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സിസി പ്രസിഡന്റ് എ പി മണികണ്ഠൻ, കെഎംസിസി പ്രസിഡന്റ് ഡോ:സമദ്, മിനിസ്ട്രി ഓഫ് ഇന്റീരിയർ കമ്മ്യൂണിറ്റി ഔട്ട് റീച് ഓഫീസർ ഫൈസൽ ഹുദവി, ബഹാവുദ്ധീൻ ഹുദവി,ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ക്ലബ് സെക്രട്ടറി സൈബു ജോർജ്, ഐഫാഖ് സെക്രട്ടറി സുഹൈൽ, ഐ സി ബി ഫ് എംസി മെമ്പർ വർക്കി ബോബൻ തുടങ്ങി ഖത്തറിലെ വിവിധ സംഘടന പ്രതിനിധികൾ ഓങ്കെടുത്തു.
ഇന്ത്യൻ അംബാസിഡർ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യൻ നഴ്സുമാരുടെയും സേവനം രാജ്യത്തിന് അഭിമാനകരമാണെന്നും, ഇത്രയധികം നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ട് വരാനും, സാമൂഹിക സേവന മേഖലയിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിനും യൂണിക്കിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഇന്ത്യൻ അംബാസ്സിഡർ പറഞ്ഞു.
ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിക്ക് വേണ്ടി തുടർന്നും ഇത്തരം സ്പോർട്സ് ഇവന്റ്റുകൾ സംഘടിപ്പിക്കുമെന്ന് യുണീഖ് സ്പോർട്സ് ലീഡ് സലാഹ് പട്ടാണി പറഞ്ഞു.
യുണീഖ് സ്പോർട്സ് അംഗം ജയപ്രസാദ് സ്പോൺസേസിനും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv