Hot News

യുഎഇയിൽ സിനിമ സെൻസർഷിപ്പ് നിർത്തലാക്കി; പ്രായനിബന്ധനയിലും മാറ്റം

ദുബായ്: യുഎഇയിലെ സിനിമാ പ്രദർശനങ്ങളിൽ പ്രായപൂർത്തിയായവർക്ക് ഉൾപ്പെടെ നിലവിലുണ്ടായിരുന്ന സെൻസർഷിപ്പ് നിബന്ധനകൾ എടുത്തുകളഞ്ഞ് രാജ്യം. അതേസമയം, സെൻസർഷിപ്പിലെ പ്രായനിബന്ധനകൾ പുതുക്കിയിട്ടുണ്ട്. ഇത് പ്രകാരം, 21+ എന്ന കാറ്റഗറി പുതുതായി യുഎഇ അവതരിപ്പിക്കും. 

ഈ പ്രായപൂർത്തിക്ക് മുകളിലുള്ള ആർക്കും സെൻസർഷിപ്പ് ഇല്ലാതെ സിനിമ കാണാം. നേരത്തെ രാജ്യത്ത് നടപ്പാക്കി വന്നിരുന്ന ഒരു എഡിറ്റുകളും കട്ടുകളും ഇവർക്ക് ബാധകമാവില്ല. സിനിമകളുടെ യഥാർത്ഥ അന്താരാഷ്ട്ര വേർഷനുകൾ യുഎഇ തിയേറ്ററുകളിൽ ലഭ്യമാവും. യുഎഇ മീഡിയ കണ്ടന്റ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സിനിമകൾക്ക് ക്ളാസിഫിക്കേഷൻ നൽകുക.

രാജ്യത്തെ സാംസ്കാരിക, സമ്പദ് വ്യവസ്‌ഥകളെ ഉദാരവത്കരിക്കുന്നതിന്റെ ഭാഗമായി യുഎഇ നടത്തുന്ന വിവിധ പരിഷ്‌കാരങ്ങളിലാണ് സെൻസർഷിപ്പ് അവസാനിപ്പിക്കാൻ ഉള്ള തീരുമാനവും കടന്ന് വരുന്നത്. സമീപകാലത്ത് ലൈംഗിക ദൃശ്യങ്ങളുടെ അതിപ്രസരം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പല സിനിമകളും രാജ്യത്ത് റിലീസ് വൈകിയതിന്റെ പശ്ചാത്തലവും തീരുമാനത്തിന് പിന്നിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button